vote

കണ്ണൂർ: അഴീക്കോട്ട് ഹാട്രിക് തേടിയിറങ്ങിയ കെ.എം. ഷാജിക്കേറ്റ കനത്ത തോൽവി ലീഗ് നേതൃത്വത്തിനും ഇരുട്ടടിയായി. സി.പി.എമ്മിന്റെ കടുത്ത വിമർശകനായ ഷാജിയെ സി.പി.എമ്മിന്റെ യുവനേതാവ് കെ.വി. സുമേഷാണ് പിടിച്ചുകെട്ടിയത്. മുന്നണികളെ മാറിമാറി വരിച്ച ചരിത്രമുള്ള അഴീക്കോട്ട് ഇക്കുറിയും കടുത്ത പോരാട്ടമായിരുന്നു.

മണ്ഡലം മാറാനുള്ള ഷാജിയുടെ ചാഞ്ചാട്ടവും പരാജയത്തിന്റെ ആക്കം കൂട്ടി. പി. ജയരാജനായിരുന്നു മണ്ഡലത്തിലെ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് ചുമതല. ലീഗിലെ ആഭ്യന്തരപ്രശ്നം, കെ.എം. ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസ്, അനധികൃത സ്വത്ത് സമ്പാദന ആരോപണം തുടങ്ങിയ ഘടകങ്ങൾ ഇത്തവണ അനുകൂലമാവുമെന്ന് എൽ.ഡി.എഫ് വിലയിരുത്തിയിരുന്നു.