ramesh
രമേശ് പറമ്പത്തിന് പുതുച്ചേരി സംസ്ഥാന കോൺഗ്രസ് ഉപാദ്ധ്യക്ഷൻ ഇ. വത്സരാജ് മധുരം നൽകുന്നു

മാഹി: പുതുച്ചേരി നിയമസഭയിലേക്ക് 2016ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി അപ്രതീക്ഷിത വിജയം കൈവരിച്ച മാഹി മണ്ഡലം രമേശ് പറമ്പത്തിലൂടെ തിരിച്ചുപിടിച്ച് യു.പി.എ. സ്വതന്ത്രസ്ഥാനാർത്ഥിയായി ഡോ. വി. രാമചന്ദ്രനെ രംഗത്തിറക്കിയാണ് കഴിഞ്ഞതവണ മുൻമന്ത്രി ഇ. വത്സരാജിൽ നിന്നും മണ്ഡലം ഇടതുമുന്നണി പിടിച്ചെടുത്തത്.
മൂന്ന് പതിറ്റാണ്ടുകാലം കൈവെള്ളയിലായിരുന്ന ഈ മണ്ഡലം കൈവിട്ടു പോയത് കോൺഗ്രസിനെ തെല്ലൊന്നുമല്ല ക്ഷീണിപ്പിച്ചിരുന്നത്.
ബ്ലോക്ക് കോൺഗ്രസ് അദ്ധ്യക്ഷനും മുൻ നഗരസഭാ ചെയർമാനുമായ രമേശ് പറമ്പത്ത് യു.ഡി.എഫിന് നിർത്താൻ പറ്റുന്നതിൽ ഏറ്റവും അർഹനായ സ്ഥാനാർത്ഥിയായിരുന്നു. നാലു പതിറ്റാണ്ടിലേറെ മയ്യഴിയുടെ രാഷ്ട്രീയസാമൂഹ്യ രംഗത്തെ നിറസാന്നിദ്ധ്യമാണ് രമേശ്. സ്‌കൂൾ ലീഡറായി സംഘടനാ പ്രവർത്തനമാരംഭിച്ച രമേശ്, രണ്ടു തവണ മാഹി ഗവ: കോളേജ് യൂണിയന്റെ ചെയർമാനായിരുന്നു. കെ.എസ്.യുവിന്റെയും പിന്നീട് യൂത്ത് കോൺഗ്രസിന്റെയും മാഹി മേഖലാ പ്രസിഡന്റായിരുന്നു.

നിരവധി സംഘടനകളുടെ സാരഥിയായ രമേശ്, മാഹി ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മാഹി ട്രാൻസ്‌പോർട്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ പ്രസിഡന്റും, മാഹി കോ-ഓപ്പറേറ്റീവ് ഇൻഫർമേഷൻ ടെക്‌നോളജി, മാഹി ഹോർട്ടികൾച്ചർ സൊസൈറ്റി, മാഹി ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റി എന്നിവയുടെ ഡയറക്ടറുമാണ്.
മൂന്നര പതിറ്റാണ്ടിനു ശേഷം 2006ൽ മാഹിയിൽ നടന്ന നഗരസഭാ തിരഞ്ഞെടുപ്പിൽ ചെയർമാനുമായി. പള്ളൂരിലെ കർഷക തറവാട്ടിൽ പറമ്പത്ത് കണ്ണന്റെയും കെ. ഭാരതിയുടെയും മകനാണ്. ഭാര്യ: സയന. മക്കൾ: യദുകുൽ, ആനന്ദ് റാം.