മാഹി: പുതുച്ചേരി അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മാഹി മണ്ഡലത്തിൽ നിന്നു കോൺഗ്രസിലെ രമേശ് പറമ്പത്ത് വിജയിച്ചു. ഭൂരിപക്ഷം: 234. വോട്ട് നില: രമേശ് പറമ്പത്ത് - 9533(കോൺഗ്രസ്), എൻ. ഹരിദാസൻ മാസ്റ്റർ - 9299(ഇടത് സ്വതന്ത്രൻ), അഡ്വ. വി.പി.എ റഹ്മാൻ -3473 (എൻ.ഡി.എ), ജാനകി - 86 (ഡി.എം.ഡി.കെ), സി.കെ. ഉമ്മർ മാസ്റ്റർ- 305(എസ്.ഡി.പി.ഐ), ശരത് എസ് ഉണ്ണിത്താൻ- 62 (സ്വതന്ത്രൻ), നോട്ട -217.