കണ്ണൂർ: ജനാധിപത്യത്തിന്റെയും, മതനിരപേക്ഷതയുടെയും വിജയമാണ് എൽ.ഡി.എഫിനുണ്ടായതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. വികസനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ജനകീയ അംഗീകാരം കൂടിയാണിത്. കണ്ണൂർ ജില്ലയിൽ 2016നേക്കാൾ സീറ്റും വോട്ടും എൽ.ഡി.എഫിന് വർദ്ധിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച ഭൂരിപക്ഷം മട്ടന്നൂരിലാണ്. 61035 വോട്ടിന്റെ ലീഡാണ് കെ.കെ ശൈലജക്ക് ജനങ്ങൾ സമ്മാനിച്ചത്. ധർമ്മടത്ത് മുഖ്യമന്ത്രിക്ക് 50000ത്തിലേറെവോട്ടിന്റെ ഭൂരിപക്ഷമുണ്ട്. പയ്യന്നൂരിൽ 50000ത്തിനടുത്ത് ഭൂരിപക്ഷമുണ്ട്. ഈ മൂന്ന് മണ്ഡലങ്ങളിലും എൽ.ഡി.എഫിന്റെ ഭൂരിപക്ഷംപോലും യു.ഡി.എഫിന്‌ വോട്ടായിനേടാനായില്ല. 2016 ൽ 11 ൽ 8 സീറ്റുകളാണ് എൽ.ഡി.എഫ് വിജയിച്ചതെങ്കിൽ ഇത്തവണ 9 സീറ്റുകളാണ് വിജയിക്കാൻ കഴിഞ്ഞതെന്നും എം.വി ജയരാജൻ ചൂണ്ടിക്കാട്ടി.