പയ്യന്നൂർ: ഉദ്യോഗസ്ഥർക്ക് പറ്റിയ കൈപ്പിഴ മൂലം പയ്യന്നൂർ നിയോജക മണ്ഡലത്തിൽ നിന്നും 614 പേരുടെ പോസ്‌റ്റൽ വോട്ടുകൾ തള്ളപ്പെട്ട സംഭവത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.ഐ. മധുസൂദനൻ റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി.

കൊവിഡിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പു കമ്മിഷൻ ഇത്തവണ പ്രായമായവരുടെയും അംഗ പരിമിതരുടെയും വീടുകളിൽ ചെന്ന് പോസ്റ്റൽ വോട്ടുകൾ രേഖപ്പെടുത്തി വാങ്ങുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയത്. ഡിക്ലറേഷൻ പേപ്പറിൽ ബാലറ്റിലെ ക്രമനമ്പറിനു പകരം വോട്ടർ പട്ടികയിലെ ക്രമനമ്പർ എഴുതിയതും ചിലത് അറ്റസ്റ്റ് ചെയ്യാൻ വിട്ടു പോയതും കാരണമാണ് ഭൂരിഭാഗവും തള്ളിക്കളയാൻ ഇടയായത്. ഈ വോട്ടുകൾ കൂടി എണ്ണുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.