danse
കൊവിഡ് ബോധവത്കരണ നൃത്താവിഷ്കാരം നടത്തിയ വനിതാഡോക്ടർമാർ

ക​ണ്ണൂ​ർ: ജീവിതത്തിനും മരണത്തിനുമിടയിൽ നൂൽപ്പാലത്തിലൂടെ കടന്നുപോകുന്ന രോഗികൾക്ക് ആത്മവിശ്വാസം പകർന്ന് കണ്ണൂരിലെ ഒരു സംഘം വനിതാഡോക്ടരുടെ വൈറൽവീഡിയോ.കൊ​വി​ഡ് ചി​കി​ത്സാ രം​ഗ​ത്തെ അ​നു​ഭ​വ​ങ്ങ​ൾ ചേ​ർ​ത്തു​വച്ച് നൃത്തരൂപത്തിലാണ് ഇവരുടെ ബോധവത്കരണം.

'അ​ല​യ​ടി​ക്കു​ന്നു മ​ഹാ​മാ​രി​മേ​ൽ​ക്കു​മേ​ൽ ക​രു​ത​ലെ​ല്ലാ​രും മ​റ​ന്ന​തെ​ന്തേ​' എ​ന്ന് ആ​രം​ഭി​ക്കു​ന്ന ഗാ​ന​ത്തി​ൽ ജ​ന​ങ്ങ​ൾ പാ​ലി​ക്കേ​ണ്ടു​ന്ന ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ളെ​ല്ലാം ഉ​ൾ​ക്കൊ​ള​ളി​ച്ചി​ട്ടു​ണ്ട്. .സ​മൂ​ഹം പാ​ലി​ക്കേ​ണ്ടു​ന്ന ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ചു​വ​ടു​ക​ളു​മാ​യു​ള്ള നൃ​ത്തം ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

വ​നി​താ ഡോ​ക്ട​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ജ്വാ​ല’​യി​ലെ അം​ഗ​ങ്ങ​ൾ ചേർന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.കണ്ണൂർ ജി​ല്ലാ ആ​ശു​പ​ത്രി പീ​ഡി​യാ​ട്രീ​ഷ്യ​ൻ ഡോ. ​മൃ​ദു​ല, ഇ​.എ​ൻ.​ടി വി​ഭാ​ഗ​ത്തി​ലെ ഡോ. ​അ​ഞ്ജു. ക​ല്ല്യാ​ശേ​രി എ​ഫ്.എ​ച്ച്.സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ഭാ​വ​ന,മോ​റാ​ഴ പി​.എ​ച്ച്‌​.സി. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഹൃ​ദ്യ, വ​ള​പ​ട്ട​ണം എ​ഫ്‌.​എ​ച്ച്‌​.സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജും​ജു​മി, അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡെ​ന്‍റി​സ്റ്റ് ഡോ. ​രാ​ഖി എ​ന്നി​വ​രാ​ണ്‌ വീ​ഡി​യോ​യി​ലു​ള്ള​ത്‌. ഡോ. ​എ. എ​സ്‌ പ്ര​ശാ​ന്ത്‌​കു​മാ​റാ​ണ്‌ ഗാ​ന​മാ​ല​പി​ച്ചി​രി​ക്കു​ന്ന​ത്‌.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ കൂ​ടു​ത​ൽ ശ്ര​ദ്ധ​ചെ​ലു​ത്തു​ന്നു​ണ്ടെ​ങ്കി​ലും ജ​ന​ങ്ങ​ൾ ഇ​തൊ​ന്നും ത​ന്നെ ബാ​ധി​ക്കി​ല്ലെ​ന്ന് വിശ്വാസത്തോടെ പോകുന്നത് വലിയ ആപത്ത് ക്ഷണിച്ചുവരുത്തുമെന്ന മുന്നറിയിപ്പും ഇവർ നൽകുന്നുണ്ട്.

ജ​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം എ​ത്തി​ക്കാ​ൻ എ​ന്താ​ണ് എ​ളു​പ്പ​വ​ഴി​യെ​ന്ന് ആ​ലോ​ചി​ച്ച​പ്പോ​ഴാ​ണ് കെ​.ജി​.എം.ഒ​യു​ടെ വി​മ​ൺ​സ് വിം​ഗി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു നൃ​ത്താ​വി​ഷ്കാ​രം ന​ട​ത്താ​മെ​ന്ന് തീ​രു​മാ​നി​ച്ച​ത്..

വി​മ​ൺ​സ് വിം​ഗി​ൽ നി​ന്ന് ആ​റ് ഡോ​ക്ട​ർ​മാ​രെ തി​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു. മാ​ർ​ച്ച് അ​വ​സാ​ന​മാ​യി​രു​ന്നു തീ​രു​മാ​ന​മാ​യ​ത്. എ​ന്നാ​ൽ പെ​ട്ടെ​ന്നു​ള്ള കൊ​വി​ഡ് വ്യാ​പ​നം മൂ​ലം ശ​രി​യാ​യ രീ​തി​യി​ൽ പ​രി​ശീ​ല​നം ഒ​ന്നും ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

ഡ്യൂ​ട്ടി​യു​ടെ ഒ​ഴി​വ് സ​മ​യ​ങ്ങ​ളി​ൽ പ​രി​ശീ​ലി​ച്ചും വാ​ട്സ് ആ​പ്പി​ൽ കൂ​ടെ വീ​ഡി​യോ അ​യ​ച്ച് ന​ൽ​കി​യു​മാ​ണ് പ​രി​ശീ​ല​നം പൂ​ർ​ത്തീ​ക​രി​ച്ച​ത്-ഡോ. മൃദുല,​ജില്ലാ ആശുപത്രി