കണ്ണൂർ: കോൺഗ്രസിൽ തിരക്കിട്ട് നേതൃമാറ്റം വേണ്ടെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു. തിരുത്തൽ സാവധാനം മതിയെന്നും ആലോചിച്ച് ബുദ്ധിപൂർവ്വം തീരുമാനിച്ചാൽ മതിയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
നേതൃമാറ്റം പാർട്ടിയും ഹൈക്കമാൻഡും ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും. ഇന്ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗം. പരാജയത്തെക്കുറിച്ച് ചർച്ച ചെയ്യും. എന്നിട്ടേ അഭിപ്രായം പറയാനാവൂ.
കെ.സുധാകരനെ
പ്രസിഡന്റാക്കണം
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സുധാകരനെ കൊണ്ടുവരണമെന്ന് പേരാവൂർ എം.എൽ.എ സണ്ണി ജോസഫ് പറഞ്ഞു. കെ.സുധാകരനല്ലാതെ മറ്റാർക്കും കോൺഗ്രസിനെ ചലിപ്പിക്കാനാകില്ല. ജന പിന്തുണയും ആജ്ഞാശക്തിയുമുള്ള നേതാവാണ് സുധാകരൻ. ഇത് ആന്റണി അടക്കമുള്ള എ.ഐ.സി.സി നേതൃത്വത്തിന് ബോദ്ധ്യപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സണ്ണി ജോസഫ് പറഞ്ഞു