cpm

പിണറായി:മുഖ്യമന്ത്രി പിണറായി വിജയന്‌ ചരിത്ര വിജയം നൽകിയ ധർമ്മടം മണ്ഡലത്തിൽ ഇടതുമുന്നണിക്ക് വോട്ട്‌ വിഹിതവും വർദ്ധിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷത്തിലും വർദ്ധന. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സമഗ്രാധിപത്യവുമായാണ്‌ പിണറായിയുടെ ചരിത്രവിജയം.

വോട്ട് വിഹിതത്തിൽ 3.07 ശതമാനം വർദ്ധനവാണ് ഇക്കുറിയുണ്ടായത്. 1,60,247 വോട്ടാണ്‌ പോൾ ചെയ്‌തത്‌. ഇതിൽ 95,522 വോട്ടും എൽ.ഡി.എഫിനാണ്‌. 59.61 ശതമാനം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 87,329 വോട്ടാണ്‌ പിണറായി നേടിയത്‌. 56.84 ശതമാനമായിരുന്നു വോട്ട്‌ വിഹിതം. ഇക്കുറി വോട്ട്‌ വിഹിതത്തിൽ 3.07 ശതമാനത്തിന്റെ വർദ്ധന. 2016ൽ 36,905 ആയിരുന്ന ഭൂരിപക്ഷത്തിൽ 13,128 വോട്ടിന്റെ വർദ്ധന. 2016 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ യു.ഡി.എഫിന്റെ വോട്ട്‌ വിഹിതം 4.49 ശതമാനം കുറഞ്ഞു. 32.82ൽ നിന്ന്‌ 28.33 ശതമാനമായാണ്‌ കുറഞ്ഞത്‌.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ എൽ.ഡി.എഫിന്‌ 49,180 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്‌. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്‌ തിരിച്ചടിയുണ്ടായപ്പോഴും ധർമ്മടം വേറിട്ടുനിന്നു. 4099 വോട്ടിന്റെ ലീഡ്‌ അന്നും മണ്ഡലത്തിൽ എൽ.ഡി.എഫ്‌ നേടി.

യു.ഡി.എഫിന് 10 ശതമാനം കുറവ്

2011ൽ നിലവിൽ വന്ന ധർമ്മടം മണ്ഡലത്തിൽ ഓരോ നിയമസഭാ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫ്‌ വോട്ട്‌ വിഹിതവും ഭൂരിപക്ഷവും വർദ്ധിപ്പിക്കുകയാണ്‌. ആദ്യ തിരഞ്ഞെടുപ്പിൽ 15,162 വോട്ടായിരുന്നു ഭൂരിപക്ഷം. 53.13 ശതമാനമായിരുന്നു വോട്ട്‌ വിഹിതം. യു.ഡി.എഫിനാകട്ടെ ആദ്യതിരഞ്ഞെടുപ്പിലെ 42 ശതമാനത്തിൽനിന്ന്‌ 2016 ആകുമ്പോഴേക്കും വോട്ട്‌ വിഹിതം പത്ത്‌ ശതമാനത്തോളം കുറഞ്ഞു.

പഞ്ചായത്തുകളിലെ വോട്ട്‌ നില

വേങ്ങാട്‌–എൽ.ഡിഎഫ് - 15,454, യു..ഡി..എഫ് - 8,096, ബി.ജെ.പി - 1921. ഭൂരിപക്ഷം - 7358.

ധർമടം– എൽ.ഡി.എഫ് -11,414, യു.ഡി.എഫ് - 4271, ബി.ജെ.പി - 3380. ഭൂരിപക്ഷം - 7143.

പിണറായി– എൽ.ഡി.എഫ് - 17,388, യു.ഡി.എഫ് - 4453, ബി.ജെ.പി - 2218. ഭൂരിപക്ഷം 12,935

ചെമ്പിലോട്– എൽ.ഡി.എഫ് -12,222, യു.ഡി.എഫ് - 8200, ബി.ജെ.പി -526. ഭൂരിപക്ഷം - 4022.

അഞ്ചരക്കണ്ടി– എൽ.ഡി.എഫ് - 8706, യു.ഡി.എഫ് - 5608, ബി.ജെ.പി - 1255, ഭൂരിപക്ഷം - 3098.

പെരളശ്ശേരി–എൽ.ഡി.എഫ് - 13,129, യു.ഡി.എഫ് - 5204, ബി.ജെ.പി - 1716, ഭൂരിപക്ഷം - 7925.

മുഴപ്പിലങ്ങാട്–എൽ.ഡി.എഫ് - 7804, യു.ഡി.എഫ് - 3774, ബി.ജെ.പി - 1078, ഭൂരിപക്ഷം - 4030.

കടമ്പൂർ–എൽ.ഡി.എഫ് - 6023, യു.ഡി.എഫ് - 4483, ബി.ജെ.പി - 1258, ഭൂരിപക്ഷം - 1540.

തപാൽ വോട്ട്– എൽ.ഡി.എഫ് - 3382, യു.ഡി.എഫ് - 1310, ബി.ജെ.പി - 271, ഭൂരിപക്ഷം - 2072.

ആകെ– എൽ.ഡി.എഫ് - 95,522, യു.ഡി.എഫ് - 45,399, ബി.ജെ.പി - 14,623, ഭൂരിപക്ഷം - 50,123.