മാഹി: കഴിഞ്ഞ അഞ്ച് വർഷക്കാലമായി നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ച വൻകിട പദ്ധതികളായ മാഹി ഗവ: ആശുപത്രിയിലെ ട്രോമാകെയർ യൂണിറ്റ്, പുഴയോര നടപ്പാതയുടേയും, ഇൻഡോർ തുറമുഖത്തിന്റേയും പൂർത്തീകരണം തുടങ്ങിയവ യാഥാർത്ഥ്യമാക്കുമെന്ന് നിയുക്ത മാഹി എം.എൽ.എ രമേശ് പറമ്പത്ത് പറഞ്ഞു.
കഴിഞ്ഞ നാല് വർഷക്കാലമായി മാഹിക്ക് മാത്രം നിഷേധിക്കപ്പെട്ട ഭക്ഷ്യ സുരക്ഷാ പദ്ധതിയനുസരിച്ചുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണം പ്രാവർത്തികമാക്കുമെന്നും, ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പുനരാരംഭിക്കുമെന്നും, പള്ളൂർ ഗവ: ആശുപത്രി കെട്ടിടം സഫലമാക്കുമെന്നും, മാഹി പുതുച്ചേരി യാത്ര സുഗമമാക്കാൻ പുതിയ പി.ആർ.ടി.സി ദീർഘദൂര ബസുകൾ കൊണ്ടുവരാനും അടിയന്തര പരിഗണന നൽകുമെന്നും രമേശ് പറമ്പത്ത് പറഞ്ഞു.