ന്യൂമാഹി: പഴയകാല ഇലക്ട്രീഷൻ പെരിങ്ങാടി വേലായുധൻ മൊട്ടയ്ക്ക് സമീപം ചെറിയ തയ്യുള്ളതിൽ 'റിഷാസി' ൽ താമസിക്കുന്ന സി.ടി. രവീന്ദ്രൻ (66) നിര്യാതനായി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ദീർഘനാൾ സൗദി അറേബ്യയിലായിരുന്നു.
പരേതരായ അംബുവിന്റെയും മാതുവിന്റെയും മകനാണ്. ഭാര്യ: ശശികല (റിട്ട. ഫാർമസിസ്റ്റ്, തലശ്ശേരി ഗവ. ഹോസ്പിറ്റൽ).
മക്കൾ: ഹൃത്തിക്ക് (കണ്ണൻ), റിഷ (രുക്കു). സഹോദരങ്ങൾ: സി. എച്ച്. പുരുഷു, സി. ടി. ദാസൻ (പന്ന്യന്നൂർ), സി.ടി. ശശിധരൻ (സെക്രട്ടറി, ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി), സി.ടി. ഹരീന്ദ്രൻ, സി.ടി. ശാന്ത, പരേതരായ സി.ടി. കുമാരൻ, സി.ടി. ദാമോദരൻ, സി.ടി. ലീല.