ചെറുവത്തൂർ: കൊവിഡ‌് വ്യാപന പശ്ചാത്തലത്തിൽ കയ്യൂർ -ചീമേനി പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ പഞ്ചായത്ത് തല ജാഗ്രതാ സമിതി യോഗതീരുമാനം. പഞ്ചായത്ത് പരിധിയിൽ ചിട്ടി സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി കൂടിച്ചേരുന്നതും പണം കൈകാര്യം ചെയ്യുന്നതും ഒരു മാസത്തേക്ക് നിരോധിച്ചു. സംഘടനകൾ, അമ്പല കമ്മിറ്റി, കുടുംബശ്രീ തുടങ്ങിയവ നേരിട്ടുള്ള യോഗങ്ങൾ ചേരാൻ പാടില്ല. പൊലീസ് പരിശോധന പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ കർശനമാക്കും.
രോഗികളായുള്ളവരുടെ വീടുകളിൽ ആവശ്യമായ മരുന്നുകൾ സന്നദ്ധ പ്രവർത്തകർ വഴി എത്തിക്കും. വീടുകൾ, ആരാധനാലയങ്ങൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ഒരു മാസത്തേക്ക് ചടങ്ങുകൾ നടത്തുന്നതിന് അനുമതി ഉണ്ടായിരിക്കില്ല. ഫുട്പാത്ത‌് കച്ചവടം നിരോധിച്ചു. 2,9,11,12 വാർഡുകളിൽ വ്യാപനം കൂടിയ പ്രദേശം കണ്ടെയ‌്ൻമെന്റ‌് സോണായിരിക്കും. കൊവിഡ് രോഗവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾക്കും ചികിത്സക്കും വേണ്ടുന്ന സഹായങ്ങൾക്കായി ബന്ധപ്പെടുക- മൊബൈൽ :8547585681, 984774 2398