പയ്യന്നൂർ: കൊവിഡ് ബാധിതർക്ക് അത്യാവശ്യഘട്ടങ്ങളിൽ പരിശോധനയ്ക്കും, ചികിത്സയ്ക്കും യാത്ര ചെയ്യുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ ആംബുലൻസ് സൗകര്യം ഒരുക്കിയതായും ഓക്സിജൻ സൗകര്യങ്ങളോടുകൂടി പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ 20 ബെഡുകളും, നഗരസഭ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററിൽ 30 ബെഡുകളും ഒരുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചതായും നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത കൊവിഡ് അവലോകന യോഗത്തിൽ പറഞ്ഞു.
കൊവിഡ് രോഗികൾക്ക് ആംബുലൻസ് അടക്കമുള്ള സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കുന്നതിന് ഹെൽപ്പ് ഡെസ്ക് രൂപീകരിച്ചു. ബന്ധപ്പെടാവുന്ന ഫോൺ നമ്പറുകൾ: വാർഡ് : 1 മുതൽ 11 വരെ: 7994472067, വാർഡ് : 12 മുതൽ 22 വരെ : 7994662067, വാർഡ് :23 മുതൽ 33 വരെ: 7994342067, വാർഡ്: 34 മുതൽ 44 വരെ: 7736832067.
ലോക്ക് ഡൗണിന്റെ മറവിൽ വ്യാപാര സ്ഥാപനങ്ങളിൽ നിത്യോപയോഗ സാധനങ്ങൾക്കും, മാസ്കുകൾക്കും അമിതവില ഈടാക്കുന്നത് കർശനമായും തടയും. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമെ യാത്ര അനുവദിക്കുകയുള്ളു. യാത്ര ചെയ്യുന്നവർ ലോക് ഡൗൺ നിർദ്ദേശങ്ങളിൽ പറയുന്ന രേഖകൾ കൈവശം കരുതണം. മത്സ്യ മാർക്കറ്റിൽ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കും. വാക്സിൻ ലഭ്യതയ്ക്കനുസരിച്ച് മുൻഗണന ക്രമത്തിൽ നഗരസഭയിൽ നിന്നും വിളിച്ചറിയിക്കുന്ന മുറയ്ക്ക് മാത്രമേ സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിക്കാൻ എത്തിച്ചേരേണ്ടതുള്ളു. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ഫസ്റ്റ് ഡോസ് വാക്സിൻ എടുത്തിട്ടുള്ളവർ സെക്കൻഡ് ഡോസിന് 7736632067 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. യോഗത്തിൽ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.