തലശ്ശേരി :എസ് എൻ ഡി പി യോഗം തലശ്ശേരി യൂണിയന്റെ കീഴിലുള്ള ഓലായിക്കര ശാഖാ സെക്രട്ടറി . ശ്രീവിജയൻ മാരാഞ്ചിയുടെ വീടിന് നേരെ ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധർ ബോംബെറിഞ്ഞു.സ്ഫോടനത്തിൽ വീടിന്റെ മതിലിനും ചുമരുകൾക്കും കേടുപാടുകൾ സംഭവിച്ചു.
ശ്രീ നാരായണീയ പ്രസ്ഥാനങ്ങൾക്കും ശ്രീനാരായണീയർക്കും നേരെ തുടരെ തുടരെ ഉണ്ടാക്കുന്ന ഇത്തരം ആക്രമണ സംഭവങ്ങളിൽ തലശ്ശേരി യൂണിയൻ കൗൺസിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ശ്രീനാരായണീയരുടെ പ്രവർത്തന സ്വാതന്ത്രത്തിനും ജീവനും ഭീഷണിയാകുന്ന ഇത്തരം സാമൂഹ്യ വിരുദ്ധ ശക്തികൾക്കെതിരെ എല്ലാ സംഘടനകളും മറ്റു രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും ഒന്നിക്കണമെന്നും പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്ന് മാതൃകാപരമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും അധികാരികളോട് ആവശ്യപ്പെട്ടു ഓൺലൈൻ യോഗത്തിൽ തലശ്ശേരി യൂണിയൻ സെക്രട്ടറി കെ.ശശിധരൻ വൈസ് പ്രസിഡന്റ് ജിതേഷ് വിജയൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ കെ.പി.രതീഷ് ബാബു ,ഡയറക്ടർ കെ.ജി.ഗിരീഷ്, സുന്ദരൻ ,വാസു പെരുന്താറ്റിൽ, രാഘവൻ മണാട്ട് , വൽസൻ മമ്പറം ,അനീഷ് കോയ്യോടൻ തുടങ്ങിയവർ പങ്കെടുത്തു
സംഭവത്തിൽ യൂത്ത്മൂവ്‌മെന്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി .അക്രമികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് തലശ്ശേരി യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് രാഗേഷ് വട്ടക്കണ്ടി വൈസ് പ്രസിഡന്റ് ജിജേഷ് പള്ളൂർ , സെക്രട്ടറി കെ.വി.വിവേകൻ ,ജോയിന്റ് സെക്രട്ടറി അനീഷ് കോയ്യോടൻ തുടങ്ങിയവർ ആവശ്യപ്പെട്ടു.