മയ്യിൽ: മാസങ്ങൾക്ക് മുൻപ് മയ്യിൽ സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട കുറ്റവാളി പാവന്നൂർ മൊട്ടയിലെ ആഷിഖിനെ പിടികൂടി. കഴിഞ്ഞ വർഷം ഒക്ടോബർ പത്തിന് സ്റ്റേഷൻ പാറാവു ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് സ്റ്റേഷനിൽ നിന്നും ഓടി പോയ പ്രതിയെ രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പഴശ്ശിയിലുള്ള ഭാര്യാ വീടിനു സമീപത്തുനിന്നു മയ്യിൽ പൊലീസ് പിടികൂടുകയായിരുന്നു. എസ്.ഐ. ജബ്ബാർ, സ്റ്റേഷൻ പി.ആർ.ഒ. രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനിഴൻ, ഓമന, സി.പി.ഒ. രഞ്ജിത്ത്, സി.പി.ഒ വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.