കാഞ്ഞങ്ങാട്: രാഷ്ട്രീയ അക്രമത്തിൽ കൊല്ലപ്പെട്ട ഔഫ് അബ്ദുറഹ്മാന്റെ കുഞ്ഞിനെയും കുടുംബത്തെയും സോഷ്യൽ മീഡിയ വഴി അപമാനിച്ച സംഭവത്തിൽ കല്ലൂരാവിയിലെ പുതിയകണ്ടം കുഞ്ഞബ്ദുല്ല (35)ക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. ഔഫ് കൊലപാതകത്തിൽ പ്രതിയായി റിമാൻഡിൽ കഴിയുന്ന മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി പി.എം ഇർഷാദിന്റെ അമ്മാവനാണ് കുഞ്ഞബ്ദുല്ല.

ഔഫ് അബ്ദുറഹ്മാന്റെ അമ്മാവൻ കെ.വി ഹുസൈൻ മുസലിയാരാണ് പൊലീസിൽ പരാതി നൽകിയത്. സ്ഥലത്ത് സംഘർഷം സൃഷ്ടിക്കാനുള്ള ഉദ്ദേശത്തോടെയാണ് ലീഗ് പ്രവർത്തകനായ കുഞ്ഞബ്ദുള്ള സോഷ്യൽ മീഡിയയിലൂടെ വോയ്സിട്ടതെന്നും പരാതിയിലുണ്ട്.