കാഞ്ഞങ്ങാട്: ആരോഗ്യ വകുപ്പ് കൊവിഡ് പ്രതിരോധിക്കാൻ നെട്ടോട്ടമോടുമ്പോൾ, ജലജന്യരോഗങ്ങൾ മലയോരമേഖലയെ കീഴടക്കുന്നു. ഇതിൽ ഡെങ്കി പനിയാണ് വലിയ ഭീഷണി ആയിട്ടുള്ളത്. മലയോര പഞ്ചായത്തുകളായ വെസ്റ്റ്എളേരി, ഈസ്റ്റ് എളേരി, ബളാൽ എന്നിവിടങ്ങളിൽ വലിയതോതിൽ രോഗം പടരുന്നുണ്ട്.

വെസ്റ്റ് എളേരിയിലെ നർക്കിലക്കാട്, മവ്വേനി, മാറനാടം തുടങ്ങിയ ഭാഗങ്ങളിൽ മാത്രം കഴിഞ്ഞ ദിവസം ഇരുന്നൂറിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇടക്ക് പെയ്ത മഴയാണ് രോഗവ്യാപനം കൂടാൻ കാരണമായത്. റബ്ബർ- കവുങ്ങ് തോട്ടങ്ങളിൽ വീണുകിടക്കുന്ന പാളയിലും ചിരട്ടയിലും വെള്ളം കെട്ടിനിന്ന് അതിൽ കൊതുകുകൾ മുട്ടയിടുന്നതാണ് രോഗം കൂടാൻ കാരണമെന്നു ആരോഗ്യ പ്രവർത്തകർ പറയുന്നു.

കൊവിഡ് വ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ വേണ്ട പരിഗണന ലഭിക്കുന്നില്ല എന്ന പരാതിയും ഉണ്ട്. മഴക്കാലപൂർവ പ്രവൃത്തികളും താളം തെറ്റിയിരിക്കകയാണ് .ഈ സാഹചര്യത്തിൽ അധികാരികളുടെ ഭാഗത്തു നിന്നും അടിയന്തരമായ ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്.

ഡെങ്കിപ്പനി വ്യാപകമായി കണ്ടുവരുന്ന പ്രദേശങ്ങളിൽ ഫോഗിംഗ് ഉൾപ്പെടെ നടത്തുന്നുണ്ട്.

ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം