labour
സ്വദേശത്തേക്ക് മടങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികൾ

കണ്ണൂർ: ലോ​ക്ക്ഡൗ​ണി​ലായ സം​സ്ഥാ​നത്തുനിന്ന് ​അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂട്ടത്തോടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങിയതോടെ നിർമ്മാണമേഖല കടുത്ത സ്തംഭനത്തിലേക്ക്. മിക്ക ചെങ്കൽ പണകളും കരിങ്കൽ ക്വാറികളും തൊഴിലാളി ക്ഷാമത്തെ തുടർന്ന് അടച്ചിട്ടു.

ട്രെ​യി​നു​ക​ൾ പലതും റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ കി​ട്ടി​യ ട്രെ​യി​നു​ക​ളി​ൽ ഇ​വ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രുന്നു. തൊ​ഴി​ലി​ല്ലാ​താ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ തു​ട​രു​ന്ന​തി​ലെ ആ​ശ​ങ്ക​യാ​ണ് പ​ല​രെ​യും നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ പ്രേ​രി​പ്പി​ച്ച​ത്. ചെന്നൈ മെ​യി​ലി​ൽ നി​ര​വ​ധി പേ​രാ​ണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ക​ണ്ണൂ​രി​ൽനി​ന്ന് സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്കു തി​രി​ച്ച​ത്. ഇതി​ൽ കൂ​ടു​ത​ലും ഒ​ഡീ​ഷ, ബംഗാൾ സ്വ​ദേ​ശി​ക​ളാ​ണ്. പഴയ ലോ​ക്ക്ഡൗ​ൺ കാലത്ത് നേരിട്ട പേടിപ്പിക്കുന്ന അനുഭവമാണ് പലരേയും മടങ്ങാൻ പ്രേരിപ്പിക്കുന്നത്. ചെ​ന്നൈ​യി​ൽ നി​ന്ന് ട്രെ​യി​നി​ലോ വാ​ഹ​ന​ത്തി​ലോ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നാ​ണ് ഇ​വ​രു​ടെ ആ​ലോ​ച​ന.

വാ​ക്സി​നേഷൻ ലഭ്യമാക്കണം

ജി​ല്ല​യി​ലെ മി​ക്ക​യി​ട​ങ്ങ​ളി​ലും ഏ​റെ വൃ​ത്തി​ഹീ​ന​വും സൗ​ക​ര്യ​മി​ല്ലാ​ത്തതുമായ സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​ണ് അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ചുവ​രു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ൽ കൊ​വി​ഡ് വ്യാ​പ​നം വ​ർ​ദ്ധിക്കുന്നു​മുണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇവർക്ക് പ്ര​തി​രോ​ധ വാ​ക്സി​നേഷൻ എത്രയും വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.