പാനൂർ: കേരള സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവ് പാട്യത്തെ ഡോ. ഒ. കൃഷ്ണൻ (84) നിര്യാതനായി. സഞ്ചാര സാഹിത്യ ശാഖയിലും വിവർത്തന സാഹിത്യത്തിലും മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നേപ്പാൾ ഡയറി എന്ന പുസ്തകത്തിനാണ് സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചത്.
തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി അദ്ധ്യാപകൻ, മടമ്പം ട്രെയിനിംഗ് കോളേജ് പ്രൊഫസർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: ഭവാനി (മാടത്തിൽ പൂക്കോട് സ്‌കൂൾ മുൻഅദ്ധ്യാപിക). മക്കൾ: ഡോ. വിപിൻ കുമാർ (പ്രിൻസിപ്പൽ സയന്റിസ്റ്റ്, സി.എം.എഫ്.ആർ.ഐ, കൊച്ചി), സൈജൻ കുമാർ (അമൃതാ വിദ്യാലയം, പൂക്കോട്). മരുമക്കൾ: രോഷ്നി (അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, കൊച്ചി), റീന (ഗവ. എൽ.പി.സ്‌കൂൾ, പാനൂർ).