പാപ്പിനിശ്ശേരി: വ്യാജവാറ്റ് തടയുന്നതിന്റെ ഭാഗമായി പാപ്പിനിശ്ശേരി എക്‌സൈസ് സംഘം ഞായറാഴ്ച വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 270 ലിറ്റർ വ്യാജമദ്യം ഉൽപ്പാദിപ്പിക്കുന്ന വാഷ് പിടികൂടി. പാപ്പിനിശ്ശേരി ഏക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രീവന്റീവ് ഓഫീസർ ആർ.പി. അബ്ദുൾ നാസറും പാർട്ടിയും പഴയങ്ങാടി, പിലാത്തറ, കുഞ്ഞിമംഗലം, പാണച്ചിറ എന്നീ സ്ഥലങ്ങളിൽ പെട്രോൾ ചെയ്താണ് വാഷ് ശേഖരം കണ്ടെത്തിയത്. കക്കോണി എന്ന സ്ഥലത്ത് പൊതുസ്ഥലത്ത് വ്യാജ ചാരായം വാറ്റുന്നതിന് പാകപ്പെടുത്തിയ ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ച നിലയിലായിരുന്നു വാഷ് ശേഖരം. പാർട്ടിയിൽ പി.ഒ. സന്തോഷ് തൂണോളി സി.ഇ.ഒ മാരായ സി. ജിതേഷ് , കെ. സനീബ്, കെ. വിനോദ്, എം. കലേഷ് എന്നിവരും ഉണ്ടായിരുന്നു.