തലശ്ശേരി: ലോക്ക് ഡൗൺ ലംഘിച്ച് ബൈക്കുമായി ചുറ്റിക്കറങ്ങാനെത്തിയ 14 കാരനായ വിദ്യാർത്ഥിയെ പൊലീസ് പിടികൂടി. ഇന്നലെ അതിരാവിലെ ടൗണിലാണ് സംഭവം. ബൈക്കിന്റെ ആർ.സി ഓണറായ മാതാവിനെതിരെ പൊലിസ് കേസെടുത്തു. 30000 രൂപയും തടവും ലഭിക്കാവുന്ന കുറ്റമാണ് പൊലീസ് ചുമത്തിയത്. ചിറക്കരയിലാണ് വിദ്യാർത്ഥിയുടെ വീട്. നിരവധി തവണ ടൗണിൽ ചുറ്റിക്കറങ്ങുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എസ്.ഐ എ. അഷ്രഫിന്റെ നേതൃത്വത്തിൽ 14 കാരനെ പരിശോധിക്കുകയായിരുന്നു. ബൈക്ക് കസ്റ്റഡിയിലെടുത്തു.