പയ്യാവൂർ: റിട്ട. വാട്ടർ അതോറിറ്റി ജീവനക്കാരനും ആദ്യകാല മാർഗ്ഗം കളി അദ്ധ്യാപകനും കലാകാരനുമായിരുന്ന ഇരൂഡിലെ കെ.കെ ബേബി കാക്കനാട്ട് (67) നിര്യാതനായി. ഭാര്യ:പൈസക്കരി പുതിയാപറമ്പിൽ കുടുംബാംഗം ഓമന ബേബി. മക്കൾ: ജോഫി കെ. ബേബി (നഴ്സ് ദുബായ്), നിഷ കെ. ബേബി (നഴ്സ് കുവൈറ്റ്), നിൽജ കെ. ബേബി (റേഡിയോ ജോക്കി, കൊച്ചി). മരുമക്കൾ: ബിജു വർഗ്ഗീസ് (മാവേലിക്കര), ഷോബിൻ ജെയിംസ് (ചെമ്പേരി), തരുൺ ജെയിംസ് (അരുവിത്തുറ). സംസ്‌കാരം ഇന്നു രാവിലെ 11ന് പയ്യാവൂർ ദൈവ കരുണയുടെ തീർഥാടന ദേവാലയത്തിൽ.