തലശ്ശേരി: കാവുംഭാഗം സ്‌കൂളിൽ നിന്നും വിരമിച്ച അദ്ധ്യാപിക വാടിയിൽപീടിക 'ഭാഗി വിഹാറിൽ' പയ്യമ്പള്ളി ഭാഗീരഥി (80) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. കരുണൻ (അദ്ധ്യാപകൻ, ഗോപാലപ്പേട്ട ഗവ. എൽ.പി.സ്‌കൂൾ). മക്കൾ: പ്രമീത (കാഷ്യർ, കോ.ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, തലശ്ശേരി), ഡോ: പ്രസീത (പീഡിയാട്രിഷൻ, വനിത ശിശു വിഭാഗ ഹോസ്പിറ്റൽ, കോഴിക്കോട്), പ്രവീണ (അദ്ധ്യാപിക, വി.എൻ. പുരുഷോത്തമൻ, ജി.എച്ച്.എസ്.എസ്. പള്ളൂർ), പ്രണീത (സ്‌പെഷൽ ഓഫീസർ, ദേശീയ സാഹസിക അക്കാദമി, മുഴപ്പിലങ്ങാട്). മരുമക്കൾ: വിനോദ് കുമാർ (ബിസിനസ്സ്), ഡോ: രാജീവൻ (സർജൻ, കോ. ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, കോഴിക്കോട്), പി.ടി. നവീൻ (അസി. സൂപ്രണ്ട്, ഗതാഗത വകുപ്പ്, മാഹി).