പയ്യന്നൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലേക്കും പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തു. കൊവിഡ് കൂടുതൽ അപകടകരമായി ബാധിക്കുന്ന വയോജനങ്ങൾ, മറ്റുരോഗങ്ങൾ ഉള്ളവർ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുന്നതിന്റെ ഭാഗമായാണ് പൾസ് ഓക്സി മീറ്ററുകൾ എല്ലാ വാർഡുകളിലേക്കും നൽകിയത്. വാർഡ് തലത്തിൽ രണ്ട് വീതം പള്‍സ് ഓക്‌സി മീറ്ററുകളാണ് പരിശോനയ്ക്കായി നൽകിയിട്ടുള്ളത്.

ആശാവർക്കർമാർ , ദ്രുതകർമ്മസേനാംഗങ്ങൾ തുടങ്ങിയവർക്ക് വീടുകളിലെത്തി രോഗികളുടെയും , വയോജനങ്ങളുടെയും ശരീരത്തിലെ ഓക്‌സിജന്റെ അളവ്, ഹൃദയസ്പന്ദനം എന്നിവ പരിശോധിക്കുന്നതിന് ഉപകാരപ്പെടും. നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാൻ, സെക്രട്ടറി കെ.ആർ. അജി, ഹെൽത്ത് ഇൻസ്പെക്ടർ കെ.പി.സുബൈർ, ഹരിപുതിയില്ലത്ത് സംബന്ധിച്ചു.