നീലേശ്വരം: കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിലെ 16ാം വാർഡിൽ കൊവിഡ് പോസിറ്റീവ് നിരക്ക് 30 ൽ കൂടുതലായതിനാൽ വാർഡിൽ ഇന്നലെ മുതൽ പ്രത്യേക ലോക് ഡൗൺ പ്രഖ്യാപിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ഇതോടെ പഞ്ചായത്തിലെ 1, 2, 13, 16, 17 വാർഡുകൾ പ്രത്യേക ലോക് ഡൗണിലാണ്. ഈ വാർഡുകളിലെ എല്ലാ കടകമ്പോളങ്ങളും രാവിലെ 8 മണി മുതൽ പകൽ 12 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. ഈ വാർഡുകളിലെ എല്ലാ പോക്കറ്റ് റോഡുകളും വാർഡ് തല ജാഗ്രതാ സമിതിയും സന്നദ്ധ വളണ്ടിയർമാരും ചേർന്ന് അടച്ചിടണം. വാർഡുകളിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കണം. സർക്കാർ / പഞ്ചായത്ത് നിർമ്മാണ ജോലി ചെയ്യുന്നവർക്ക് വാർഡിൽ തന്നെ താമസമൊരുക്കണം. വാർഡിലെ ജനങ്ങൾ വീട്ടിൽ തന്നെ കഴിയണം. പുറമേയുള്ളവർ വാർഡിനകത്ത് പ്രവേശിക്കരുത്.