കണ്ണൂർ: സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകൾ, പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ, മറ്റുസംഘങ്ങൾ എന്നിവിടങ്ങളിലായി ജോലി ചെയ്യുന്ന പതിനായിരത്തോളം നിത്യനിക്ഷേപ വായ്പാ പിരിവുകാരുടെ ജീവിതം കടുത്ത പ്രതിസന്ധിയിൽ. മുപ്പതും നാല്പതും വർഷം വരെ സർവീസുള്ള ഇവർക്ക് സ്വരൂപിച്ച് കൊണ്ടുവരുന്ന നിക്ഷേപത്തിന്റെയും വായ്പാ തിരിച്ചടവിന്റെയും രണ്ട് മുതൽ മൂന്ന് ശതമാനം കമ്മിഷൻ മാത്രമാണ് വരുമാനം. ലോക്ക് ഡൗണിൽ ഈ പിരിവ് നിലച്ചതോടെ ജീവിതം തള്ളിനീക്കാൻ വഴി തേടുകയാണ് ഇവരെല്ലാം.
ബാങ്കുകൾക്ക് വേണ്ടി വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ തോറും കയറിയിറങ്ങി ചെറുകിട നിക്ഷേപങ്ങൾ സമാഹരിച്ചെത്തിക്കുന്നതോടൊപ്പം ദുർബല വിഭാഗത്തിനുള്ള ക്ഷേമ പെൻഷനുകൾ കൂടി വീടുകളിൽ എത്തിച്ചു നൽകുകയെന്ന ചുമതലകൾ കൂടി ഈ വിഭാഗം നിർവഹിക്കുന്നുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ക്ഷേമ പെൻഷൻ വിതരണത്തിനിടയിലും, നിക്ഷേപ കളക്ഷൻ സ്വരൂപിക്കുന്നതിനിടയിലും സമ്പർക്കം വഴി കൊവിഡ് പോസിറ്റീവായവരും നിരവധിയാണ്. അകാലത്തിൽ മരണത്തിന് കീഴടങ്ങിയവരുമുണ്ട് ഇക്കൂട്ടത്തിൽ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ അടഞ്ഞുകിടക്കുന്നതും ഈ വിഭാഗത്തിന് തൊഴിലും വരുമാനവും ഇല്ലാതാകാൻ കാരണമായി.
കുടിശ്ശികയായി ഇൻസെന്റീവ്
ബി.പി.എൽ, അന്ത്യോദയ കാർഡുടമൾക്ക് വീടുകളിലെത്തി വിതരണം ചെയ്ത കൊവിഡ് കാല ആനുകൂല്യവിതരണത്തിനുള്ള ഇൻസെന്റീവും കുടിശ്ശികയായി കിടക്കുകയാണ്. 2020 ലെ ലോക്ക് ഡൗൺ കാലത്ത് പ്രതിമാസം 10,000 രൂപ ആശ്വാസ വേതനമായി നൽകാൻ സഹകരണ രജിസ്ട്രാർ ഇത്തരവിട്ടതാണ്. എന്നാൽ പലർക്കും ആശ്വാസ വേതനം ഭാഗികമായി മാത്രമാണ് ലഭിച്ചത്.
ന്യായമായ ആവശ്യങ്ങൾ
കൊവിഡ് ബാധിച്ച് മരിച്ച നിക്ഷേപ പിരിവുകാരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകാൻ സംഘങ്ങൾക്ക് നിർദ്ദേശം നൽകുക, കൊവിഡ് പോസിറ്റീവായി ക്വാറന്റൈനിൽ പോവേണ്ടി വരുന്നവർക്ക് ചികിത്സാ ആനുകൂല്യവും തൊഴിൽ നഷ്ടപ്പെടുന്ന ദിവസവേതനക്കാർക്ക് അനുവദിക്കുന്ന അതേ അനുപാതത്തിൽ ആശ്വാസവേതനവും അനുവദിക്കുക