sarojini

കരിവെള്ളൂർ: കയ്യൂർ സമര സേനാനി വി.വി കുഞ്ഞമ്പുവിന്റെയും വി.വി മാണിയമ്മയുടെയും മകൾ വി.വി സരോജിനി (82) നിര്യാതയായി. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.എസ്.കെ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്, കരിവെള്ളൂർ പെരളം പഞ്ചായത്ത് പ്രസിഡന്റ്, ആദ്യ ജില്ല കൗൺസിൽ അംഗം, കരിവെള്ളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

ഭർത്താവ്: പരേതനായ പി.വി കുഞ്ഞപ്പൻ (കെ. കരിവെള്ളൂർ, റിട്ട. അധ്യാപകൻ, കരിവെള്ളൂർ എ.വി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ). മക്കൾ: പ്രസന്നകുമാരി (ഗൾഫ്), ജയശ്രീ (അങ്കണവാടി വർക്കർ, ചീറ്റ), ജയദേവൻ (എക്സ്. ഗൾഫ്), അനിത (അധ്യാപിക, വേളം ഹയർ സെക്കൻഡറി സ്‌കൂൾ). മരുമക്കൾ: കെ.വി. ഗോപാലൻ (ഗൾഫ്), വി.വി ജനാർദ്ദനൻ (റിട്ട. ജില്ല ബാങ്ക്), കെ.എ. ശങ്കരൻ (റിട്ട. ഹെഡ് മാസ്റ്റർ, ചൊക്ലി രാമവിലാസം ഹൈസ്‌കൂൾ), ഗീത (അധ്യാപിക, നിടുവാലൂർ യു.പി. സ്‌കൂൾ). സഹോദരങ്ങൾ: ലീല, രാഘവൻ (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി), വിജയൻ (റിട്ട. കാസർകോട് ജില്ല ബാങ്ക്), പരേതനായ വി.വി. ഭാസ്‌കരൻ.