udayakumar

തലശ്ശേരി:പ്രധാനമന്ത്രിയുടെ ഓഫീസിൽ കംപ്യൂട്ടർ വിഭാഗത്തിൽ സയന്റിസ്റ്റ് ആയിരുന്ന കോട്ടയം പൊയിൽ കുവ്വപ്പാടി കണ്ടോത്ത് വീട്ടിൽ കാർത്ത്യായനി അമ്മയുടെയും പരേതനായ ജനാർദനൻപിളളയുടെയും മകൻ കെ.പി ഉദയകുമാർ (61) നിര്യാതനായി. കൊവിഡ് ബാധിച്ചു ബംഗളൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തലശ്ശേരിയിലും പരിസര ദേശത്തുനിന്നും നവാഗതരായി ഡൽഹിയിൽ എത്തുന്ന ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും രോഗികൾക്കും വിലപ്പെട്ട സഹായങ്ങൾ ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമുള്ള ചികിത്സാ സഹായമടക്കമുള്ള ആനുകൂല്യങ്ങൾ അർഹരായ നാട്ടുകാർക്ക് ലഭ്യമാക്കാൻ സഹായിച്ചിട്ടുണ്ട്.
ഭാര്യ: സുഗത ഉദയകുമാർ (ന്യൂ ഡൽഹി). മകൾ: വിദ്യ ഉദയകുമാർ (സോഫ്റ്റ് വെയർ എൻജിനീയർ). മരുമകൻ: ബാബുൾ രാജ് ബൈജൂസ് (സോഫ്റ്റ് വെയർ എൻജിനീയർ). സഹോദരൻ: വിനോദ് കുമാർ (ദാവൺഗരെ).