കാഞ്ഞങ്ങാട്: കണ്ടെയ്ൻമെന്റ് സോണുകളിൽ പോലും പാചകവാതക മെത്തിക്കുന്ന തൊഴിലാളികൾ ആശങ്കയിൽ. നിരവധി പേർക്ക് രോഗം ബാധിച്ചു. വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ അവരെ പെടുത്തിയിട്ടുമില്ല. അവശ്യ സർവീസുകാരായ ഇവരുടെ സുരക്ഷയെക്കുറിച്ച് ആർക്കും ചിന്തയില്ലെന്നാണ് പരാതി.

കൊവിഡ് രോഗികൾ ഉള്ള വീടായാലും ഇല്ലാത്ത വീടായാലും സിലിണ്ടറുമായി പോകുന്നവർക്ക് ഒരു പോലെയാണ്. നീലേശ്വരം ഏജൻസിക്ക് കീഴിൽ പത്തുപേർക്കും കാഞ്ഞങ്ങാട്ട് മൂന്നുപേർക്കും ഇതിനകം രോഗം സ്ഥിരീകരിച്ചു. തൊഴിലാളികൾക്ക് മാസ്കും കൈയുറയും സാനിറ്റൈസറും കമ്പനികളിൽ നിന്ന് കിട്ടുന്നുണ്ടെങ്കിലും വാക്സിൻ എടുക്കാൻ ഏറേ പ്രയാസപ്പെടേണ്ടിവരുന്നു. പാചകവാതകം വീടുകളിൽ എത്തിക്കുന്നവർക്ക് വാക്സിൻ നൽകുന്നതിൽ മുൻഗണന വേണമെന്നാണ് ആവശ്യം.