പയ്യന്നൂർ: വാക്സിൻ ചലഞ്ചിൽ പങ്കാളികളായി പയ്യന്നൂരിലെ നിയമപാലകരും. തങ്ങളുടെ ശമ്പളത്തിൽ നിന്ന്, ഓഫീസർമാരടക്കം രണ്ടും മൂന്നും ഗഡുക്കൾ വരെ സ്വരൂപിച്ച് പയ്യന്നൂർ പൊലീസ് 10 ലക്ഷം രൂപയാണ് നൽകിയത്. ഇത് സംബന്ധിച്ച സമ്മതപത്രം പയ്യന്നൂർ ഡിവൈ.എസ്.പി. , എം.സുനിൽകുമാർ നിയുക്ത എം.എൽ.എ. , ടി.ഐ. മധുസൂദനന് കൈമാറി. ഡിവൈ.എസ്.പി, സി.ഐ, എസ്.ഐ മാർ തുടങ്ങിയവരെല്ലാം പങ്കാളികളായി.
ചടങ്ങിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എം.സി. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഒ.എ. ജില്ലാ സെക്രട്ടറി വെള്ളോറ രമേശൻ, കെ.പി.എ. ജില്ലാ പ്രസിഡന്റ് കെ. പ്രിയേഷ് , എസ്.ഐ മാരായ എൻ.കെ ഗിരീഷ്, കെ.പി. ഹരിദാസൻ, എ.എസ്.ഐ. കെ.സത്യൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.