കാഞ്ഞങ്ങാട്: കൊവിഡ് പോസിറ്റീവ് ആകുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സി.പി.എം കാഞ്ഞങ്ങാട് ലോക്കൽ കമ്മിറ്റി സൗജന്യ വാഹനസൗകര്യം ഒരുക്കി. എം.കെ വിനോദ് കുമാർ, സൺറൈസ് ഹോസ്പിറ്റൽ എം.ഡി ഡോ: രാഘവേന്ദ്ര പ്രസാദ്, കോൺട്രാക്ടർ എം.എസ് പ്രദീപ്, ജോളി ബേക്കറി ഉടമ കെ.ആർ ബൽരാജ് എന്നിവർ വാഹനത്തിന് ആവശ്യമായ ഇന്ധനം, പി.പി.ഇ കിറ്റ്, ശുചീകരണ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ആവശ്യമായി വരുന്ന മുഴുവൻ തുകയും നൽകാൻ തയ്യാറായി. സബിൻദാസ് കണിച്ചിറ സൗജന്യമായി വാഹനം നല്കി. പി.കെ ധനേഷ് തീർഥങ്കര യാണ് വാഹനം ഓടിക്കുന്നത്. സേവനത്തിന്റെ ഉദ്ഘാടനം സി.പി.എം ജില്ലാ കമ്മിറ്റി അംഗവും മുൻ നഗരസഭാ ചെയർമാനുമായ വി.വി രമേശൻ നിർവഹിച്ചു. ഏരിയാ കമ്മിറ്റി അംഗം വി. സുകുമാരൻ അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാട്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.വി ബാലൻ, ടി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എ ശബരീശൻ സ്വാഗതം പറഞ്ഞു. ഫോൺ 9447286425, 9961660983.