പഴയങ്ങാടി: കണ്ണൂർ ഇ.ഐ ആൻഡ് ഐ.ബിയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാട്ടൂൽ സിദ്ദിക്കാബാദ് സ്റ്റോപ്പിൽ നിന്നും ചാൽ സ്രാമ്പി പള്ളിയിലേക്ക് പോകുന്ന റോഡിന് സമീപത്ത് നട്ടുപിടിപ്പിച്ച കഞ്ചാവ് ചെടി കണ്ടെടുത്തു. ആറു മാസം പ്രായമുള്ള ചെടിക്ക് 182 സെന്റിമീറ്റർ നീളമുള്ളമുണ്ട്. ചെടിയുടെ ഉടമസ്ഥനെ കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
പാപ്പിനിശ്ശേരി റെയ്ഞ്ച് ഇൻസ്പക്ടർ എ. ഹേമന്ത് കുമാർ, പ്രിവന്റീവ് ഓഫീസർ അബ്ദുൾ നാസർ, സിവിൽ ഓഫീസർമാരായ ജിതേഷ്, സനീബ്, രാഹുൽ, കലേഷ്, വനിത സിവിൽ ഓഫീസർ സീമ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
പിടിച്ചെടുത്ത കഞ്ചാവ് ചെടികൾ