കാസർകോട്: ലോക്ക് ഡൗൺ, കാലവർഷം എന്നിവ മൂലം പരിഭ്രമിക്കുന്ന കർഷകർക്ക് കൂട്ടാകാൻ പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രം. എല്ലാ ദിവസവും 10 മണിക്കൂർ കാർഷിക ഗവേഷണ കേന്ദ്രത്തിലെ പ്രൊഫസർമാരും അസിസ്റ്റന്റ് പ്രൊഫസർമാരും അസോസിയേറ്റ് പ്രൊഫസർമാരും കൃഷിക്കാരുടെ കൂടെയുണ്ടാകും. തെങ്ങ് , നെല്ല്, കശുമാവ്, പച്ചക്കറികൾ തുടങ്ങിയവ കൃഷി ചെയ്യുന്ന കൃഷിക്കാർക്ക് ഏറെ സഹായകമാകുന്ന വിധത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും, വിത്ത്, നടീൽ വസ്തുക്കൾ എന്നിവയുടെ ലഭ്യത അറിയുന്നതിനുമായി ഹെല്പ് ഡെസ്‌ക്കുകൾ തന്നെ സജ്ജീകരിക്കും.
രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറു മണിവരെ ബന്ധപ്പെട്ട ശാസ്ത്രജ്ഞരുടെ ഫോൺ നമ്പറുകളിൽ വിളിച്ചാൽ ഏത് വിവരവും കൃഷിക്കാർക്ക് ലഭിക്കും. ഈ സേവനം ലോക്ക് ഡൗൺ കാലയളവിൽ മാത്രമായിരിക്കും. കൂടാതെ മേയ് 27 രാത്രി 8 മണി മുതൽ 9 മണി വരെ കേന്ദ്രത്തിന്റെ ഫേസ്ബുക്ക് പേജിൽ ശാസ്ത്രജ്ഞർ നേരിട്ട് വന്ന കർഷകരോട് സംവദിക്കും. സാധാരണ നെൽകൃഷി സ്ഥലത്ത് ഉതകുന്ന നെൽവിത്തായ ജൈവ, ഏഴോം- 2, ഞവര, രക്തശാലി, ചെമ്പാവ്, വാലൻകുഞ്ഞി എന്നിവയുടെ വിത്ത് ആവശ്യമുള്ള കർഷകർ അതാത് കൃഷിഭവനിൽ വിവരം നൽകിയാൽ, നേരിട്ട് കൃഷിഭവനിൽ എത്തിച്ചു തരും.
വിഷയം, ശാസ്ത്രജ്ഞർ, ഫോൺ നമ്പർ എന്ന ക്രമത്തിൽ: തെങ്ങു കൃഷിരീതികളും കാലാവസ്ഥയും-രതീഷ് പി.കെ, അസി. പ്രൊഫസർ, 9447704019. കശുമാവ്, പച്ചക്കറി കൃഷിരീതികൾ- ഡോ. മീര മഞ്ജുഷ എ.വി, അസി. പ്രൊഫസർ, 9895514994
നെല്ല് കൃഷി രീതികൾ- സിനീഷ് എം. എസ്, അസി. പ്രൊഫസർ, 9447923417. വിവിധ വിളകളുടെ സസ്യസംരക്ഷണം, രോഗങ്ങൾ- സഞ്ജു ബാലൻ, അസി. പ്രൊഫസർ, 9400108537. കീടങ്ങൾ- ലീന എം.കെ, അസി. പ്രൊഫസർ, 8943225922. മൃഗസംരക്ഷണം- ഡോ. അനി എസ്. ദാസ്, അസോസിയേറ്റ് പ്രൊഫസർ, 9447242240. വിത്ത്/ നടീൽ വസ്തുക്കൾ- അനുപമ. എസ്. അസി. പ്രൊഫസർ, 9846334758.