മാഹി: ലോക്ക് ഡൗണിന്റെ ഭാഗമായി 14 മാസത്തോളമായി അടച്ചിട്ട മാഹി സ്പിന്നിംഗ് മിൽ തുറക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് എൻ.ടി.സി. ചെയർമാൻ കം മാനേജിംഗ് ഡയറക്ടർ അശുതോഷ് ഗുപ്ത ഉറപ്പ് നൽകിയതായി എൻ.ആർ. കോൺഗ്രസ് കൺവീനർ വി.പി. അബ്ദുൾ റഹ്മാൻ അറിയിച്ചു.
സ്പിന്നിംഗ് മിൽ അടച്ചിട്ടത് കാരണമുള്ള തൊഴിലാളികളുടെ പ്രയാസങ്ങളും ദുരിതങ്ങളും വിശദീകരിച്ച് സി.എം.ഡിക്ക് നിവേദനം നൽകുകയും സംസാരിക്കുകയും ചെയ്തതിനെ തുടർന്നാണ് ഈ ഉറപ്പ് ലഭിച്ചത്. ഇതിന് മുമ്പ് ബന്ധപ്പെട്ടവർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് അബ്ദുൾ റഹ്മാൻ ചൂണ്ടിക്കാട്ടി. അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യവും സാമ്പത്തിക പ്രതിസന്ധിയും കാരണമാണ് മിൽ വീണ്ടും തുറക്കുന്നത് വൈകിയതെന്ന് സി.എം.ഡി. വിശദീകരിച്ചു.