കണ്ണപുരം: മോയൻ റോഡിൽ ബേബി നഴ്സറി സ്‌കൂളിന് സമീപം ദിവ്യ നിവാസിൽ പാറയിൽ നാരായണൻ (77) നിര്യാതനായി.
കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിന്റെയും കണ്ണപുരം കെ.വി.ആർ ബിൽഡിങ്ങിന്റെയും ഉടമയാണ്. ഭാര്യ: നെല്ലിയോടൻ നാണി (മുൻ അധ്യാപിക ഇടക്കേപ്പുറം യു.പി സ്‌കൂൾ).
മക്കൾ: നൈന, ബിജു (അബുദാബി), ഡോ. സാജു (മൈത്ര ഹോസ്പിറ്റൽ കോഴിക്കോട്), ദിവ്യ (അധ്യാപിക, സെൻട്രൽ സ്‌കൂൾ ഹിമാചൽ പ്രദേശ്). മരുമക്കൾ: പി.വി.പ്രഭാകരൻ (അബുദാബി), പ്രിയ (സേലം), ഡോ. അഞ്ജന (ആഞ്ജനേയ ദന്തൽ കോളേജ് അത്തോളി), ചന്ദ്രഭാൻ (അധ്യാപകൻ, സെൻട്രൽ സ്‌കൂൾ, ഹിമാചൽ പ്രദേശ്). സഹോദരങ്ങൾ: ശങ്കരൻനായർ, ബാലൻനായർ (കെ.വി.ആർ ടവർ ഉടമ, കണ്ണൂർ), ലീല, ഓമന, കുഞ്ഞിരാമൻ (കെ.വി.ആർ വെഹിക്കിൾസ് ഉടമ, കണ്ണൂർ). സഞ്ചയനം ശനിയാഴ്ച.