nayanar
ബർണശേരിയിലെ നായനാർ അക്കാഡമിയിലെ നായനാർ പ്രതിമയിൽ നടന്ന പുഷ്‌പാർച്ചന

കണ്ണൂർ: അതുല്യനായ കമ്യൂണിസ്‌റ്റ്‌ പോരാളിയും കേരളം ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രിയും മലയാളികളുടെ പ്രിയനേതാവുമായിരുന്ന ഇ.കെ. നായനാർക്ക്‌ നാടിന്റെ സ്‌മരണാഞ്‌ജലി. പയ്യാമ്പലത്തെ സ്‌മൃതിമണ്ഡപത്തിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിൽ രാവിലെ പുഷ്‌പാർച്ചന നടത്തി.

ബർണശേരിയിലെ നായനാർ അക്കാഡമിയിൽ എം.വി. ജയരാജൻ പതാക ഉയർത്തി. നായനാർ പ്രതിമയിൽ പുഷ്‌പാർച്ചനയുമുണ്ടായി. അനുസ്‌മരണ യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം എം. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ്‌ അംഗം എൻ. ചന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി ദിവ്യ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അരക്കൻ ബാലൻ, എം. ഷാജർ, കണ്ണൂർ ഏരിയാ സെക്രട്ടറി കെ.പി. സുധാകരൻ, പാപ്പിനിശേരി ഏരിയാ സെക്രട്ടറി ടി. ചന്ദ്രൻ, നായനാരുടെ മകൻ കെ.പി. കൃഷ്‌ണകുമാർ എന്നിവരും പങ്കെടുത്തു.