പാപ്പിനിശ്ശേരി: തലശ്ശേരിയിലെ അഗ്നിശമന സേനയുടെ ജീപ്പ് ദേശീയപാത വേളാപുരം തോട്ടിലേക്ക് മറിഞ്ഞു. ജീപ്പിലുണ്ടായിരുന്ന അഗ്നിശമന സേന വിഭാഗം തലശ്ശേരി യൂണിറ്റിലെ ശശിധരൻ (55), ശിവപ്രസാദ് (53) എന്നിവർക്ക് പരിക്കേറ്റു. ഇരുവരും പാപ്പിനിശ്ശേരി സാമൂഹികാരോഗ്യത്തിൽ നിന്നും പ്രഥമ ശുശ്രൂഷ നേടിയതിന് ശേഷം വിദഗ്ദ്ധ ചികിത്സക്കായി ആശുപത്രി വിട്ടു.
ബുധനാഴ്ച വൈകുന്നേരം 4.30 ന് ശേഷമാണ് അപകടം നടന്നത് .വാഹനത്തിന്റെ സിഗ്നൽ ലൈറ്റിന്റെ കേടു പാട് തീർക്കാനായി തളിപ്പറമ്പിൽ പോയി മടങ്ങുന്നതിനിടയിലാണ് അപകടത്തിൽ പ്പെട്ടത്. വേളാപുരത്ത് നിന്നും മാങ്കടവ് ഭാഗത്തേക്ക് മറ്റൊരു വാഹനം കയറുന്നതിനിടയിലാണ് അഗ്നിശമന സേനയുടെ വാഹനം നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്.