തളിപ്പറമ്പ്: നിയന്ത്രണം വിട്ട കാർ അഞ്ച് മീറ്റർ താഴ്ചയിൽ വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരുക്ക്. കാറിലുണ്ടായിരുന്ന പന്നിയൂർ എസ്.പി. ബസാറിലെ തുണ്ടിപ്പറമ്പിൽ സജി, ഭാര്യ ഷിജി എന്നിവർക്കാണ് പരുക്കേറ്റത്. പന്നിയൂർ ചെറുകര കൂനം റോഡിൽ പറോക്കാട് ശ്മശാനത്തിനു സമീപത്തെ കയറ്റത്തിൽ നിയന്ത്രണം വിട്ട കാർ അഞ്ച് മീറ്റർ താഴ്ചയിൽ പി. ശ്രീധരന്റെ വീട്ടു മുറ്റത്തേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവർ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.