പട്ടുവം: കൊവിഡിന് പിന്നാലെ പഞ്ചായത്തിൽ ഡെങ്കിപ്പനിയും ആശങ്ക തീർക്കുന്നു. മുള്ളൂലിലെ എഴുപത്തിയൊന്നുകാരിക്ക് രോഗം ബാധിച്ചു ചികിത്സയിലാണ്. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.
ഹെൽത്ത് ഇൻസ്‌പെക്ടർ പി.കെ. മധു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.വി. പ്രമോദ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ മുള്ളൂലിൽ ഗൃഹ സമ്പർക്ക പരിപാടി നടത്തി. ഉറവിട മാലിന്യ സംസ്‌കരണം, കൊതുകുജന്യ രോഗ നിയന്ത്രണം എന്നിവയെ കുറിച്ച് വാർഡിൽ ബോധവൽക്കരണം നടത്തി.
ആശാ വർക്കർമാരായ ടി. തങ്കമണി, പി.വി. വത്സല, പി. ഇന്ദിര, ടി. റീത്ത എന്നിവരും ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു. അതേസമയം കൊവിഡ് രണ്ടാംഘട്ടത്തിൽ പഞ്ചായത്തിൽ 110 പേർക്ക് രോഗം ബാധിച്ചു. 78പേർ വീടുകളിലും, നാല് പേർ ഡൊമിസിലറി കെയർ സെന്ററിലും അഞ്ച് പേർ ആശുപത്രികളിലും ചികിത്സയിലാണ്.