മാഹി: കൊവിഡ് വ്യാപനം തടയുന്നതിന് പഴുതടച്ചുള്ള നിയന്ത്രണം ഫലംകണ്ടു തുടങ്ങിയെന്ന് മാഹി റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ ശിവ് രാജ് മീണ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മരുന്ന് ഭക്ഷ്യവസ്തുക്കൾ, തുടങ്ങിയ വസ്തുക്കൾ ഫോൺ ചെയ്താൽ സന്നദ്ധ പ്രവർത്തകർ വീട്ടിലെത്തിക്കും. ജനങ്ങൾ യാത്രകൾ ഒഴിവാക്കണം. പൊതു ഭക്ഷണ കേന്ദ്രങ്ങൾ അനുവദിക്കില്ല. കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് 5000 രൂപ വരെ പിഴ ഈടാക്കുമെന്നും ഇതിനായി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അഡ്മിനിസ്‌ട്രേറ്റർ പറഞ്ഞു.

മതിയായ ഓകസിജൻ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. അനുവദിക്കപ്പെട്ട 50 ഓക്സിജൻ ജനറേറ്ററുകളിൽ ഇരുപതെണ്ണം എത്തിക്കഴിഞ്ഞു. 30 എണ്ണം ഉടനെ എത്തും. മാഹി ഗവ. ജനറൽ ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായ ഓക്സിജൻ പ്ലാന്റ് പത്ത് ദിവസത്തിനകം കമ്മീഷൻ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.