കാസർകോട്: മംഗള എക്സ്പ്രസിൽ യാത്രക്കാരനിൽ നിന്ന് രേഖകളില്ലാതെ കൈവശംവച്ച മൂന്ന് ലക്ഷം രൂപ പിടികൂടി. ഗോവയിലെ കരാറുകാരൻ ബെണ്ടിച്ചാൽ സ്വദേശി നുറുദ്ദീനിൽ നിന്നാണ് വ്യാഴാഴ്ച രാത്രി ആർ.പി.എഫും റെയിൽവേ പൊലീസും പണം പിടിച്ചെടുത്തത്. ട്രെയിനിൽ നിന്നുമിറങ്ങിയ നുറുദ്ദീനെ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് 500 രൂപയുടെ ആറ് കെട്ടുകളാക്കിയ നിലയിൽ പണം കണ്ടെത്തിയത്. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ പണം കൈയിൽ സൂക്ഷിക്കാൻ പാടില്ല. പണം കോടതിയിൽ ഹാജരാക്കി. നുറുദ്ദീനെ ജാമ്യത്തിൽ വിട്ടയച്ചു.