കാസർകോട്: ജില്ലയിൽ ഇതുവരെ 363991 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. 18 വയസിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്‌സിൻ നൽകിത്തുടങ്ങിയിട്ടുണ്ട്. കോവിഷീൽഡ്, കോവാക്‌സിൻ എന്നിവയാണ് നൽകുന്നത്. ജില്ലയിലെ ആരോഗ്യ പ്രവർത്തകരിൽ 10,329 പേർ ആദ്യഡോസും 8,163 പേർ രണ്ട് ഡോസും സ്വീകരിച്ചു.
കൊവിഡ് മുൻനിര പോരാളികളിൽ 24,110 പേർ ആദ്യഡോസും 18,153 പേർ രണ്ട് ഡോസും സ്വീകരിച്ചു. പൊതുജനങ്ങളിൽ 2,46,796 പേർ ആദ്യ ഡോസ് സ്വീകരിച്ചു. 56,440 പേർ രണ്ട് ഡോസും സ്വീകരിച്ചു.