കാഞ്ഞങ്ങാട്: അപ്രതീക്ഷിതമായെത്തിയ വേനൽമഴയിൽ കാഞ്ഞങ്ങാട് നഗരസഭയിലെ തീരദേശ വാർഡുകളായ ഞാണിക്കടവ്, പുഞ്ചാവി എന്നിവിടങ്ങളിൽ പതിവിനു വിപരീതമായി കടൽ കരകളിൽ അഴി രൂപപ്പെട്ടതിനാൽ മിക്ക വീടുകളിലും വെള്ളക്കെട്ട് ഉണ്ടായതു കാരണം അസഹ്യമായ മണവും മറ്റു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കി. നാട്ടുകാരും പരിസരവാസികളും പരാതിയുമായി എത്തിയതിന്റെ അടിസ്ഥാനത്തിൽ നഗരസഭ ചെയർ പേഴ്സൺ കെ.വി സുജാത, ഒഴിഞ്ഞവളപ്പ് പ്രതിഭാ ക്ലബ് പ്രവർത്തകർ, വാർഡ് കൗൺസിലർ നജ്മാറാഫി, നഗരസഭ സ്ഥിരം സമിതി ചെയർ പേഴ്സൺമാർ എന്നിവർ ഇറങ്ങി അഴി നീക്കം ചെയ്തു വെള്ളക്കെട്ട് പ്രശ്നം പരിഹരിച്ചു.