മാഹി: പുതുച്ചേരി സംസ്ഥാന സർക്കാറിന്റെ മികച്ച അദ്ധ്യാപിക അവാർഡ് ജേതാവായ ചാലക്കര കുഞ്ഞിപ്പുര മൂക്കിൽ സെന്റ് തെരേസാസ് സ്‌കൂളിനു സമീപത്തെ തച്ചോളിൽ പി.എം. പത്മാക്ഷി (75) നിര്യാതയായി. മാഹി സി.ഇ. ഭരതൻ ഗവ.ഹയർ സെക്കൻഡറി സ്‌ക്കൂളിലും പള്ളൂർ ശ്രീനാരായണ ഹൈസ്‌ക്കൂളിലും പ്രധാനാദ്ധ്യാപികയായിരുന്നു. ഭർത്താവ്: പത്മനാഭൻ (റിട്ട. എഞ്ചിനിയർ, കുവൈത്ത്). മക്കൾ: പ്രദീഷ് (എഞ്ചിനിയർ, കുവൈറ്റ്), ഡോ. പ്രജീഷ് (ആർമി ഖത്തർ), ഡോ: പ്രബീഷ് (പ്രൊഫസർ, മധു ദന്തൽ കോളേജ്). മരുമക്കൾ: രേഖ (കുവൈത്ത്), ഡോ. ധന്യ (ഖത്തർ ആർമി), ഡോ. പൂർണ്ണിമ (ബംഗളൂരു). സഹോദരങ്ങൾ: ഹരീന്ദ്രൻ (ബംഗളൂരു), പ്രഭാകരൻ (ആലുവ), പരേതയായ ഹരിദാസിനി. സംസ്കാരം ഞായറാഴ്ച രാവിലെ 9 ന്.