നീലേശ്വരം: കൊവിഡ് മഹാമാരിക്കിടെയും മലിനജലം ഒഴുകിയെത്തി ഒരു കുടുംബത്തിന്റെ സ്വൈര്യം കെടുത്തുന്നു. നഗരസഭയിലെ വാർഡ് 14 ൽ കാര്യങ്കോട്ടെ കുന്നരുവത്ത് ശാന്തയുടെ കുടുംബത്തിനാണ് തൊട്ടടുത്ത പറമ്പുകളിലെ കക്കൂസ് മാലിന്യം പറമ്പിലേക്ക് ഒഴുകിയെത്തി ദുർഗന്ധം വമിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി പെയ്ത മഴയിലാണ് വീടിന്റെ ചുറ്റുപാടും വെള്ളം കെട്ടിനിന്ന് മലിന വെള്ളം ഒഴുകിയെത്തി ദുർഗന്ധം.
വാതിൽ അടച്ചാണ് ഇവർ വീട്ടിൽ കഴിഞ്ഞുകൂടുന്നത്. നഗരസഭ ആരോഗ്യ വിഭാഗത്തിനും വാർഡ് കൗൺസിലർക്കും പരാതി അറിയിച്ചെങ്കിലും ഇവർ സ്ഥലം സന്ദർശിച്ച് മടങ്ങി പോവുകയായിരുന്നു. ഇനിയും മലിനജലം ഒഴുകി വരുന്നുണ്ടെങ്കിൽ രേഖാമൂലം നഗരസഭക്ക് പരാതി നൽകാനും നിർദ്ദേശിക്കുകയുണ്ടായി.
തൊട്ടടുത്ത പറമ്പുകളിൽ മണ്ണിട്ട് നികത്തിയതോടെയാണ് മലിനജലം താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകി വരാൻ തുടങ്ങിയത്. മഴക്കാലം വരുന്നതോടെ പ്രശ്നം രൂക്ഷമാകും. മഴക്കാല രോഗങ്ങളായ ഡെങ്കിപ്പനി ഉൾപ്പെടെ പടർന്നുപിടിക്കുമെന്ന ആശങ്കയും പ്രദേശവാസികൾ പങ്കുവയ്ക്കുന്നു.
മഴക്കാലങ്ങളിൽ കാര്യങ്കോട് പ്രദേശങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നത് പതിവാണ്.ഇതിന് പരിഹാരമെന്നോണം വെള്ളം ഒഴുകി പോകാൻ ഓവുചാൽ പണി ആരംഭിച്ചിട്ടുണ്ട്.
വാർഡ് കൗൺസിലർ കെ. നാരായണൻ