മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശി അബ്ദുൾ റഹിമാൻ തബ്ഷീരിൽ നിന്നാണ് 512 ഗ്രാം സ്വർണം പിടികൂടിയത്.

ബാഗേജിലുണ്ടായിരുന്ന ഇസ്തിരിപ്പെട്ടിക്കുള്ളിലായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് 25,44,640 രൂപ വരും. കസ്റ്റംസ് ജോയിന്റ് കമ്മിഷണർ എസ്. കിഷോർ, സൂപ്രണ്ടുമാരായ പി.സി. ചാക്കോ, എസ്. നന്ദകുമാർ, ഇൻസ്പെക്ടർമാരായ ദിലീപ് കൗശൽ, ജോയ് സെബാസ്റ്റ്യൻ, യദു കൃഷ്ണ, മനോജ് യാദവ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.