ഇരിട്ടി: ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വിളക്കോട് ചുള്ളിയോട് കുന്നുംപുറത്ത് ഹൗസിൽ വി.കെ. നിധീഷ് (32) ഇന്നലെ രാവിലെ മുഴക്കുന്ന് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. തുടർന്ന് പേരാവൂർ ഡിവൈ.എസ്.പി പി.ടി. ജേക്കബ് ഇയാളെ അറസ്റ്റുചെയ്തു.
പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പോക്‌സോ പ്രകാരവും എസ്.സി, എസ്.ടി വകുപ്പു പ്രകാരവും കേസെടുത്തത്. നിധീഷ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ആദിവാസി വിഭാഗത്തിൽ പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിളക്കോട് ഗവ. യു.പി സ്‌കൂളിനടുത്തേക്ക് പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. അതേസമയം യുവാവിന് പാർട്ടിയുമായി ബന്ധമില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാസെക്രട്ടറി അറിയിച്ചു.