കാസർകോട്: കൊവിഡ് കാലത്ത് സാംസ്കാരിക പ്രവർത്തനത്തിന് പുതിയ ദിശാബോധം നൽകിയ യുവകലാസാഹിതി സാഹിത്യപാഠശാല ഒരു വർഷം പൂർത്തിയാക്കുന്നു. യുവ കലാസാഹിതി കാസർകോട് എന്ന ഫേസ്ബുക്ക് പേജിൽ ആണ് പരിപാടികൾ നടത്തി വരുന്നത്. മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരും പ്രഭാഷകരും ശ്രദ്ധേയങ്ങളായ നിരവധി പ്രഭാഷണങ്ങൾ ഇതിനകം പേജിലൂടെ നടത്തി.
ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5.30ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ നിർവഹിക്കും. യുവകലാസാഹിതി ഫേസ്ബുക്ക് പേജിൽ ആണ് പരിപാടി. കഴിഞ്ഞവർഷം ആലങ്കോട് ലീലാകൃഷ്ണനാണ് സാഹിത്യ പാഠശാലയിലെ ഓൺലൈൻ ഇൻ പ്രഭാഷണ പരമ്പര ഉദ്ഘടനം ചെയ്തത്.