മട്ടന്നൂർ: കെട്ടിടം ഒരു ഭാഗം തകർന്ന് അപകടാവസ്ഥയിലായതോടെ മട്ടന്നൂർ അഗ്നി ശമനസേന നിലയത്തിന്റെ പ്രവർത്തനം താൽക്കാലികമായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. നഗരസഭയുടെ ഉടമസ്ഥതയിലുള്ള മട്ടന്നൂരിലെ വ്യാപാര സമുച്ചയത്തിലാണ് അഗ്നിശമന നിലയം പ്രവർത്തനം തുടങ്ങിയത്. വെളളിയാംപറമ്പിലുള്ള വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന ഓഫീസാണ് താൽക്കാലികമായി മട്ടന്നൂരിലേക്ക് മാറ്റിയത്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ്കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണത്. കെട്ടിടത്തിലെ ഫയർ എൻജിനുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ നിർത്തിയിടുന്ന ഗാരേജിന്റെ ഓടിട്ട മേൽക്കൂരയായിരുന്നു തകർന്നത്. എം.എൽ.എയായ കെ.കെ.ശൈലജയടക്കം ഇടപെട്ടാണ് ഓഫീസ് മട്ടന്നൂരിലേക്ക് മാറ്റിയത്. വാഹനങ്ങളുടെ പാർക്കിംഗിനായി സ്റ്റേഡിയത്തിൽ പ്രത്യേക സൗകര്യം ഒരുക്കി.