പഴയങ്ങാടി: മാട്ടൂൽ - മാടായി തീരദേശത്ത് കടൽഭിത്തി നിർമ്മാണം ഉടൻ ആരംഭിക്കുന്നതിന് തീരുമാനിച്ചു. എം വിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഇറിഗേഷൻ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പദ്ധതി പ്രദേശം സന്ദർശിച്ചു. 16 കോടി രൂപയാണ് സംസ്ഥാന സർക്കാർ തീരദേശ സംരക്ഷണത്തിന് കടൽഭിത്തി നിർമ്മിക്കാൻ അനുവദിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിൽ മുൻ എം.എൽ.എ ടി.വി. രാജേഷിന്റെ അദ്ധ്യക്ഷതയിൽ ജലവിഭവ വകുപ്പ് മന്ത്രി പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചിരുന്നു.
ലോക്ക്ഡൗണും കാലവർഷവും കാരണം പ്രവൃത്തി ആരംഭിക്കാൻ വൈകി. പ്രദേശത്ത് കാലവർഷത്തിൽ കടലാക്രമണം രൂക്ഷമാണ്. ഇത് കണക്കിലെടുത്ത് വേഗത്തിൽ പ്രവൃത്തി ആരംഭിക്കണമെന്ന് എം എൽ എ കോൺട്രാക്ടറോടും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരോടും നിർദ്ദേശിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, ഇറിഗേഷൻ അസി എക്സി എൻജിനിയർ കെ. ഖാലിസ , മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഫാരിഷ , അസിസ്റ്റന്റ് എൻജിനിയർ പി.പി. സ്മിത, ടി. സുരേഷ്, രജനി, കോൺട്രാക്ടർ എം.ഷമീർ, വൈസ് പ്രസിഡന്റ് പി.പി. അബ്ദുൾ ഗഫൂർ , മെമ്പർ ടി.കെ.ജയൻ, ഭാർഗവൻ, സി. പ്രകാശൻ എന്നിവരും ഉണ്ടായി.