കാസർകോട്: ജില്ലയിൽ 29ന് 45 വയസിന് മുകളിൽ പ്രായമുള്ളവർക്കായുള്ള കോവിഷീൽഡ് വാക്സിൻ നൽകുന്നതിനായി 29 കേന്ദ്രങ്ങൾ സജ്ജീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ആർ. രാജൻ അറിയിച്ചു. ആദ്യ ഡോസും രണ്ടാം ഡോസും വാക്സിനെടുക്കുന്ന മുഴുവൻ ആൾക്കാരും cowin.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് സൗകര്യപ്രദമായ സ്ഥാപനങ്ങളിലേക്കു അലോട്ട് ചെയ്യേണ്ടതാണ്. എല്ലാ ആശുപത്രികളിലും 300 ഡോസ് വീതം വാക്‌സിൻ ആണ് ലഭ്യമാക്കുക. വാക്‌സിൻ ലഭ്യമായ ആശുപത്രികൾ: താലൂക്ക് ആശുപത്രി, നീലേശ്വരം, സി.എച്ച്‌.സി കുമ്പള, പി.എച്ച്‌.സി ബേഡഡുക്ക, പി.എച്ച്‌.സി ബന്തടുക്ക, പി.എച്ച്‌.സി അടൂർ, എഫ്.എച്ച്‌.സി ആനന്ദാശ്രമം, പി.എച്ച്‌.സി അജാനൂർ, പി.എച്ച്‌.സി, ആരിക്കാടി, പി.എച്ച്‌.സി ബദിയടുക്ക, പി.എച്ച്‌.സി പള്ളിക്കര, എഫ്.എച്ച്‌.സി ഉദുമ, എഫ്.എച്ച്‌.സി ചട്ടഞ്ചാൽ, എഫ്.എച്ച്‌.സി എണ്ണപ്പാറ, പി.എച്ച്‌.സി ചെങ്കള, എഫ്.എച്ച്‌.സി കരിന്തളം, എഫ്.എച്ച്‌.സി കയ്യൂർ, സി.എച്ച്‌.സി ചെറുവത്തൂർ, എഫ്.എച്ച്‌.സി മധൂർ, താലൂക്ക് ആശുപത്രി മംഗൽപാടി, സി.എച്ച്‌.സി മഞ്ചേശ്വരം, എഫ്.എച്ച്‌.സി, മൊഗ്രാൽപുത്തൂർ, എഫ്.എച്ച്‌.സി മുള്ളേരിയ, സി.എച്ച്‌.സി മുളിയാർ, താലൂക്ക് ആശുപത്രി പനത്തടി, പി.എച്ച്‌.സി പാണത്തൂർ, സി.എച്ച്‌.സി പെരിയ, താലൂക്ക് ആശുപത്രി തൃക്കരിപ്പൂർ, പി.എച്ച്‌.സി തൈക്കടപ്പുറം, പി.എച്ച്‌.സി ഉടുമ്പുന്തല.